വയോജന സംഗമവും ആദരിക്കലും



കുറ്റ്യാടി  ലോക വയോജന ദിനത്തിൽ കുറ്റ്യാടി പഞ്ചായത്ത്‌ വയോജന സംഗമവും ആദരിക്കലും നടത്തി. കെ പി കുഞ്ഞമ്മത്കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി കെ മോഹൻദാസ് അധ്യക്ഷനായി .മമ്മൂട്ടി മാസ്റ്റർ, നടുക്കണ്ടി കേളപ്പൻ എന്നിവരെ ആദരിച്ചു. പി പി ചന്ദ്രൻ, സബിന മോഹൻ, എ സി മജീദ്, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികളായ ആർ വി അബ്ദുള്ള, കുഞ്ഞിക്കേളു നമ്പ്യാർ എന്നിവർ സംസാരിച്ചു. ആയുർവേദ ഡോക്ടർ സജിത്ത്, ഡയറ്റീഷ്യൻ മിനി ആന്റണി എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News