മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകൾ കൈമാറി

മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രിൻസിപ്പൽ വി ആർ രാജേന്ദ്രന് വെന്റിലേറ്ററുകൾ കൈമാറുന്നു


കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകി. കോഴിക്കോട്‌ മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ  മന്ത്രി പി എ മുഹമ്മദ് റിയാസ്  പ്രിൻസിപ്പൽ വി ആർ രാജേന്ദ്രന് വെന്റിലേറ്ററുകൾ കൈമാറി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.  കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ എൻ എം വിമല, കെ വി റീന, പി സുരേന്ദ്രൻ, അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ്, ഐ പി രാജേഷ്, അഡീഷണൽ ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.   കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മുഖേന  13,28,500 രൂപ നിരക്കിലാണ് വെന്റിലേറ്ററുകൾ വാങ്ങിയത്.     പദ്ധതിയുടെ ഭാഗമായി  പഞ്ചായത്തുകളിലെ കോവിഡ് കെയർ സെന്ററുകൾ/ വാർഡ് ആർആർടികൾക്ക് ഉപയോഗിക്കുന്നതിനുള്ള 3700 പൾസ് ഓക്‌സിമീറ്ററുകളും വാങ്ങിനൽകി.  അംഗീകൃത പെയിൻ ആൻഡ്‌ പാലിയേറ്റീവ്  ക്ലിനിക്കുകൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ  നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.   Read on deshabhimani.com

Related News