ജീവിതസമരവുമായി വ്യാപാരികൾ

വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വടകരയിൽ നടന്ന വ്യാപാരികളുടെ ജീവിത സമരം സി കെ വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരികളുടെ ജീവിതസമരം. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി  നേതൃത്വത്തിലായിരുന്നു സമരം. മാനദണ്ഡം പാലിച്ച്‌ എല്ലാ കടകളും തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക്‌ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം ഫണ്ടനുവദിക്കുക, ടിപിആർ രീതി ഉപേക്ഷിക്കുക, കടകൾ അടച്ചിടുന്നവർക്ക്‌ 25,000 രൂപയെങ്കിലും സഹായം നൽകുക, വ്യാപാര വായ്‌പകൾക്ക്‌ മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, അടിയന്തരമായി വാക്‌സിൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കലക്ടറേറ്റിനു മുന്നിലും മാനാഞ്ചിറയിലും സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ്‌കോയ ഉദ്‌ഘാടനം ചെയ്‌തു. ടി മരയ്‌ക്കാർ, കെ എം റഫീഖ്‌, സി വി ഇഖ്‌ബാൽ, തൃബുദാസ്‌, കുഞ്ഞായിൻകോയ, കെ പി ജീവൻ, പ്രജീഷ്‌ കക്കോടി തുടങ്ങിയവർ സംസാരിച്ചു. വടകര  ക്യൂൻസ് റോഡിൽ നടന്ന ജീവിതസമരം സംസ്ഥാന ജോ. സെക്രട്ടറി സി കെ വിജയൻ ഉദ്ഘാടനം ചെയ്തു.  മേഖലാ സെക്രട്ടറി വി അസീസ്, ഡി എം ശശീന്ദ്രൻ, കരിപ്പള്ളി രാജൻ, കെ എൻ വിനോദ്, മുഹമ്മദ് ഹാജി, ശശി പഴങ്കാവ് തുടങ്ങിയവർ സംസാരിച്ചു. ഒഞ്ചിയം    അഴിയൂർ, ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകൾക്ക് മുമ്പിലും നാദാപുരം റോഡ്, മടപ്പള്ളി, കുഞ്ഞിപ്പള്ളി, വെള്ളികുളങ്ങര എന്നിവിടങ്ങളിലും സമരം സംഘടിപ്പിച്ചു. സി കെ വിജയൻ, എം എം ബാബു,  പ്രശാന്ത് മത്തത്ത്, കെ ടി സെയ്ദ്, ജയൻ പാലേരി, അരുൺ ആരതി, കെ എം സത്യൻ, കെ എം ചന്ദ്രൻ, കെ പി റാഫി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.   Read on deshabhimani.com

Related News