കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് സംഗീതവിസ്‌മയം



  കോഴിക്കോട് കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ലൈവ് മ്യൂസിക്കൽ കൺസേർട്ട്. മഹാമാരിക്കാലത്ത് സ്വയം സമർപ്പിച്ച് വൈറസിനോട് പേരാടുന്ന ആരോഗ്യ പ്രവർത്തകർക്കായിരുന്നു ആദരം. ഇൻഡോർ സ്റ്റേഡിയത്തിൽ കേരള പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലെ ബാൻഡ് വാദ്യ കലാകാരന്മാരാണ് സംഗീത വിസ്മയമൊരുക്കിയത്.  രാജ്യത്ത്‌ വിവിധ സേനാവിഭാഗങ്ങൾ ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ബാൻഡ് സല്യൂട്ട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ  കേരളാ പൊലീസാണ്‌ ദൗത്യം ഏറ്റെടുത്തത്‌. ഇതിനായി തെരഞ്ഞെടുത്തത് കോഴിക്കോടിനെയും.  അഡീഷണൽ ഡിഎംഒ ഡോ. ആഷാദേവി, ഡിപിഎം ഡോ. എ നവീൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ, ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട്  ഉമ്മർ ഫാറൂഖ്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ, ഡോക്ടർമാരായ വി കെ ഷമീർ, ആര്‍ ചാന്ദിനി, ലാലു ജോൺ, മനുലാൽ, സുനിൽ, മിഥുൻ, ആരോഗ്യ പ്രവർത്തകരായ ജിഥിൻ കണ്ണൻ, ഹെഡ് നേഴ്‌സ് ബിനിത, കെ കെ കാഞ്ചന, റിസർച്ച് അസിസ്റ്റന്റ് ഷമ്മി, മണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, തൂണേരി ജെഎച്ച്‌ഐ രാജേഷ് കുമാർ, ശോഭന, ബി അനിത, റോസമ്മ, ദേവദാസൻ, പുഷ്പവല്ലി, സുരേഷ് എന്നിവരെ ആദരിച്ചു. സബ് ഇൻസ്‌പെക്ടർ സി ജെ ജോൺസൻ, കെ പ്രകാശ് കുമാർ, പവിത്രൻ, കെ ശിവദാസൻ എന്നിവരാണ് ബാൻഡ് നയിച്ചത്. ദൂരദർശൻ തത്സമയം സംപ്രേക്ഷണംചെയ്തു.  മേയർ തോട്ടത്തിൽ രവീന്ദ്രൻ, അഡി. ജില്ലാ മജിസ്‌ട്രേറ്റ് രോഷ്ണി നാരായണൻ, സബ് കലക്ടർ ജി പ്രിയങ്ക, പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത് ദാസ്, അബ്ദുൾ റസാഖ്, ജെ ബാബു, അഷ്‌റഫ്, സുദർശൻ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News