വ്യാജ പ്രചാരണം ജനങ്ങൾ തിരിച്ചറിയണം: സിപിഐ എം



 ഒഞ്ചിയം   അഴിയൂർ, ചോറോട് പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫും ആർഎംപിയും വ്യാജ പ്രചാരണം നടത്തുകയാണെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പ്രസ്താവനയിൽ അറിയിച്ചു.യുഡിഎഫിന്റെ പ്രതിഷേധ സമരം നടക്കുന്ന ദിവസം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ദിവസം തെരഞ്ഞെടുത്തു എന്ന പരിഹാസ്യമായ വാദമാണ്‌  യുഡിഎഫിന്റേത്‌.  ചോറോട് പഞ്ചായത്ത് ഉദ്ഘാടന ചടങ്ങിൽ കെ മുരളിധരൻ എംപിയെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ക്ഷണിച്ചില്ലെന്ന പരാതിയും അടിസ്ഥാനരഹിതമാണ്‌. പഞ്ചായത്ത് നേതൃത്വത്തിൽ ക്ഷണിക്കുകയും ക്ഷണക്കത്തിൽ മുഖ്യാതിഥിയായി കെ മുരളീധരന്റെയും  കോട്ടയിൽ രാധാകൃഷ്ണന്റെയും ഫോട്ടോ പ്രാധാന്യത്തോടെ നൽകുകയും ചെയ്‌തിട്ടുമുണ്ട്‌. മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുന്ന ആരോഗ്യ  കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെപ്പോലും സങ്കുചിത രാഷ്ട്രീയ വേദിയാക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ്‌ ഇക്കൂട്ടർ നടത്തുന്നത്. യുഡിഎഫ്–-ആർഎംപി രാഷ്ട്രീയ ഗൂഢാലോചന  ജനങ്ങൾ തിരിച്ചറിയണം. ആരോപണം അടിസ്ഥാനരഹിതം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ്‌ ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് യുഡിഎഫ്–- ആർഎംപി വിട്ടുനിന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പലത്തിൽ വിജില അറിയിച്ചു.  Read on deshabhimani.com

Related News