ഏഴ് വരെ ഓറഞ്ച് അലര്‍ട്ട്



കോഴിക്കോട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആഗസ്‌ത്‌ ഏഴ് വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണവിഭാ​ഗം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ  ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലായതിനാൽ ജാഗ്രത പുലർത്തണം. Read on deshabhimani.com

Related News