പോസിറ്റീവ്‌ 33 രോഗമുക്തി 26



  കോഴിക്കോട്‌ ജില്ലയിൽ തിങ്കളാഴ്‌ച ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 33 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്കും സമ്പർക്കം വഴിയാണ്‌ രോഗം. വിദേശത്തുനിന്ന് എത്തിയ രണ്ടുപേരിലാണ്‌ വൈറസ്‌ ബാധ. ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളുമുണ്ട്‌. അതേസമയം കോഴിക്കോട് എഫ്എൽടിസി, മെഡിക്കൽ കോളേജ്, എൻഐടി എഫ്എൽടിസികളിൽ ചികിത്സയിലായിരുന്ന 26 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.   ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 180 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്‌‌.  ശേഷിക്കുന്നവർ എഫ്‌എൽടിസികളിലും സ്വകാര്യ ആശുപത്രികളിലുമുണ്ട്‌. Read on deshabhimani.com

Related News