സ്കൂളിൽ കഥ പറഞ്ഞ് രസിപ്പിക്കാൻ 
ഇനി അമ്മമാരും



കൊയിലാണ്ടി വായനയുടെ വസന്തകാലം തീർക്കാൻ സ്കൂൾ അസംബ്ലിയിൽ ഇനി മുതൽ അമ്മമാർക്കും അവസരം. പെരുവട്ടൂർ എൽപി സ്കൂളിലെ അസംബ്ലി ഒരു മാസക്കാലമാണ് കഥകൾ പൂക്കുന്ന ഇടമായി മാറുന്നത്. ജൂൺ 19 വായനദിനം മുതൽ ദിവസേന അസംബ്ലിയിൽ ഒരു പുസ്തകം പരിചയപ്പെടുത്തി വരികയാണ്‌. വായിച്ചതിൽ ഏറെ ഇഷ്ടപ്പെട്ടതും കുട്ടികൾ വായിച്ചിരിക്കേണ്ടതുമായ കഥകളാണ് അസംബ്ലിയിൽ അവതരിപ്പിക്കുക. ആദ്യം അധ്യാപകരായിരുന്നു പുസ്‌തകം പരിചയപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ മികച്ച വായനക്കാരായ രക്ഷിതാക്കളാണ് കഥ പറയുന്നത്. പഞ്ചതന്ത്രം കഥകളും ആയിരത്തൊന്നു രാവുകളും കുട്ടികളുടെ കൈയടി നേടി. സ്കൂൾ ലൈബ്രറിയിൽ അംഗത്വം നേടാൻ രക്ഷിതാക്കളും തയ്യാറായി വരുന്നുണ്ട്‌. വിശേഷ ദിവസങ്ങളിൽ കൂട്ടുകാർക്ക് പുസ്തക സമ്മാനം നൽകാനും രക്ഷിതാക്കളുണ്ട്. Read on deshabhimani.com

Related News