കൊയിലാണ്ടി താലൂക്കിൽ അവധിദിനം തീർപ്പാക്കിയത്‌ 167 ഫയൽ



കൊയിലാണ്ടി കോവിഡ്‌കാല നിയന്ത്രണങ്ങൾമൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാൻ ജൂൺ 15മുതൽ സെപ്‌തംബർ 30വരെ നടപ്പാക്കി വരുന്ന ഫയൽ അദാലത്തിന്റെ ഭാഗമായി താലൂക്കിൽ ഞായറാഴ്ചയും ജീവനക്കാർ ഓഫീസുകളിൽ ജോലിക്കെത്തി. താലൂക്ക് ഓഫീസിൽ മാത്രം 167 ഫയലുകൾ ഞായറാഴ്‌ച തീർപ്പാക്കി. ഇനി പ്രവൃത്തിദിനങ്ങളിൽ അധിക സമയമെടുത്തും അവധിദിവസങ്ങളിലും ഫയലുകൾ തീർപ്പാക്കി അദാലത്ത് വിജയിപ്പിക്കാൻ ജീവനക്കാർ തീരുമാനിച്ചു. അദാലത്തിൽ ജൂൺ 30വരെ കൊയിലാണ്ടി താലൂക്ക് ഓഫീസിൽ 901 ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്‌.   Read on deshabhimani.com

Related News