വായിച്ചു വളരാൻ കുട്ടികൾ ലൈബ്രറിയിലേക്ക്



 വടകര വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി  പണിക്കോട്ടി തൊണ്ടികുളങ്ങര എൽപി സ്കൂൾ.  വായനദിന മാസാചരണത്തോടനുബന്ധിച്ച് പണിക്കോട്ടിയിലെ  ഐക്യകേരള കലാസമിതി ഗ്രന്ഥാലയവുമായി സഹകരിച്ചാണ് സ്കൂളിൽ പദ്ധതി ആവിഷ്കരിച്ചത്. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികളും പദ്ധതിയുടെ ഭാഗമായി ഗ്രന്ഥാലയത്തിൽ അംഗത്വമെടുത്തു. ലൈബ്രറിയിലെ പതിനായിരത്തോളം പുസ്തകങ്ങൾ പരിചയപ്പെടാനുള്ള സുവർണാവസരമാണ് ഇതുവഴി കുട്ടികൾക്ക്‌ കൈവന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇ കെ ഷരീഫ അധ്യക്ഷയായി. വി കെ ബാലൻ, ടി രാജൻ,  ടി കുഞ്ഞബ്ദുള്ള, കെ കുഞ്ഞിക്കണ്ണൻ, പി രജനി, പി കെ ബാലകൃഷ്ണൻ, സി  ബാലൻ, വി പി നാരായണൻ, വി കെ പ്രതാപ് , മധു മേപ്പാട്ട്,  എം കെ റഫീഖ്,  സി വി ഷൈജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News