ബഹുസ്വരതയുടെ കരുത്തായി വൈക്കം സത്യഗ്രഹ സ്‌മരണ

പയങ്കാവ് കുടുംബശ്രീ എ ഡി എസ് അവതരിപ്പിച്ച സ്വാഗതഗാനം


 വടകര ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ചെറുക്കാൻ ബഹുസ്വരതയുടെ കരുത്തുള്ള മുന്നേറ്റങ്ങൾക്കായി നാട്‌ ഒത്തുചേരുമെന്ന പ്രഖ്യാപനമായി വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സെമിനാർ. ദേശീയ പ്രസ്ഥാനവും നവോത്ഥാനവും ചർച്ചയായ സെമിനാർ വടകര ടൗൺഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്‌തു. കോഴിക്കോട്‌ കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം വടകര മൊയാരത്ത്‌ ശങ്കരൻ പഠനകേന്ദ്രവുമായി സഹകരിച്ച്‌ സംഘടിപ്പിച്ച പരിപാടിയിൽ കേളുഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ സി ഭാസ്‌കരൻ സ്വാഗതവും കൺവീനർ ടി പി ഗോപാലൻ നന്ദിയും പറഞ്ഞു. പഴങ്കാവിലെ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച സംഗീത ശിൽപ്പത്തോടെയാണ്‌ തുടങ്ങിയത്‌. ചിത്രപ്രദർശനവുമുണ്ടായി.   ‘ദേശീയ പ്രസ്ഥാനവും നവോത്ഥാന ചരിത്രവും’ വിഷയത്തിൽ ഡോ. കെ എൻ ഗണേഷ്, ഡോ. മാളവിക ബിന്നി എന്നിവർ സംസാരിച്ചു. ഡോ. പി എസ് ജിനീഷ് മോഡറേറ്ററായി. ബി സുരേഷ് ബാബു സ്വാഗതവും കെ സി പവിത്രൻ നന്ദിയും പറഞ്ഞു. ‘നവോത്ഥാനത്തിന്റെ വർത്തമാനം’ വിഷയത്തിൽ കെ ഇ എൻ, ഡോ. സംഗീത ചേനംപുല്ലി, ഡോ. കെ എം അനിൽ എന്നിവർ സംസാരിച്ചു. ഡോ. യു ഹേമന്ദ് കുമാർ മോഡറേറ്ററായി. പി ബാലൻ സ്വാഗതവും കെ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം  ഡോ. സുനിൽ പി ഇളയിടം ഓൺലൈനിൽ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. ആർ ബാലറാം സ്വാഗതവും പി കെ കൃഷ്ണദാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News