‘പച്ച മനുഷ്യരാവാൻ’ 
കുട്ടികൾ കാട്‌ കയറും 
എംഎൽഎയ്‌ക്കൊപ്പം



ബാലുശേരി പരിസ്ഥിതി ദിനത്തിൽ കാടിനെ തൊട്ടറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് കെ എം സച്ചിൻദേവ് എംഎൽഎ.  മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി ക്ലബ്‌ അംഗങ്ങൾ എംഎൽഎയോടൊപ്പം  അഞ്ചിന് കക്കയത്തെ പ്രകൃതിക്കൊപ്പം ഒരു പകൽ ചെലവഴിക്കും.  പ്രകൃതിയെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനാണ്‌ പരിപാടി. അടുത്ത ഒരു വർഷം വിദ്യാലയങ്ങളിൽ പരിസ്ഥിതി ക്ലബ്‌  നടപ്പാക്കേണ്ട  പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർഥികൾ മനസ്സിലാക്കും. പരിസ്ഥിതി പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, വനം ഉദ്യോസ്ഥർ തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കുന്നുണ്ട്‌. കക്കയത്തെ കാട്, ഡാം, മുളങ്കാട് തുടങ്ങിയ സ്ഥലങ്ങളാണ്‌ സംഘം സന്ദർശിക്കുക. രാവിലെ 8.30ന് ബാലുശേരി റസ്റ്റ് ഹൗസിൽ നിന്ന് യാത്രതിരിക്കും. വൈകിട്ടോടെ തിരിച്ചെത്തും. Read on deshabhimani.com

Related News