വികസന തീരത്ത്‌



കോഴിക്കോട്‌ ജില്ലയുടെ തീരദേശമേഖലയുടെ വികസനത്തിനായി മൊത്തം 115 കോടിയാണ്‌ വകയിരുത്തിയത്‌. 71 കി.മീറ്റർ തീരമുള്ള ജില്ലയ്‌ക്ക്‌ ഇത്‌ ഏറെ ഗുണംചെയ്യും.  മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും നബാർഡ്- ആർഐഡിഐ വായ്പാസഹായത്തോടെ നടത്തുന്ന സംയോജിത തീരദേശ വികസന പദ്ധതിക്കായി  20 കോടിയും മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ്‌ നീക്കാനുമായി 9.52 കോടിയും മത്സ്യബന്ധന തൊഴിലാളികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിക്കായി 10 കോടിയും നീക്കിവച്ചിട്ടുണ്ട്‌. തീരസംരക്ഷണ പ്രവൃത്തികൾക്ക്‌ 15 കോടിയും മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള പുനർഗേഹം പദ്ധതിക്ക്‌ കൂടുതൽ തുക വകയിരുത്തിയതും നേട്ടമാകും. Read on deshabhimani.com

Related News