തെളിഞ്ഞൊഴുകും കുറ്റ്യാടി കനാൽ



കോഴിക്കോട്‌ ജനകീയ കൂട്ടായ്‌മയിൽ കഴിഞ്ഞ ദിവസം പുതുജീവൻ തിരിച്ചുപിടിച്ച കുറ്റ്യാടി  കനാലിന്റെ നവീകരണത്തിനുള്ള ബജറ്റ്‌ പ്രഖ്യാപനം ജില്ലയുടെ കാർഷിക മേഖലയ്‌ക്ക്‌ പുത്തനുണർവേകും.  നേരത്തേ അനുവദിച്ച 10 കോടി രൂപയ്‌ക്ക്‌ പുറമെ അഞ്ചുകോടി രൂപകൂടി ബജറ്റിൽ പ്രഖ്യാപിച്ചു.  റിപ്പബ്ലിക്ക് ദിനത്തിലാണ്‌  കർഷകസംഘത്തിന്റെ നേതൃത്വത്തിൽ അര ലക്ഷത്തിലേറെ പേർ അണിനിരന്ന്‌  കനാലും കൈക്കനാലുകളും ശുചീകരിച്ചത്‌.  അര നൂറ്റാണ്ട്‌ മുമ്പാണ്‌ ജില്ലയുടെ കാർഷികോൽപ്പാദനം വർധിപ്പിക്കാൻ ജലസേചന പദ്ധതി ആരംഭിച്ചത്‌. പദ്ധതി നവീകരണത്തിന് സംസ്ഥാന സർക്കാർ 180 കോടിയുടെ വിശദ പദ്ധതി രേഖയാണ്‌ തയ്യാറാക്കിയത്‌. ഇതിന്റെ ഭാഗമായാണ്‌ കഴിഞ്ഞവർഷം തുക നീക്കിവച്ചത്‌. ഈ വർഷവും തുക ലഭിക്കുന്നതോടെ കൂടുതൽ പ്രവൃത്തി നടക്കും. കനാൽ പ്രവർത്തനക്ഷമമായാൽ കൊയിലാണ്ടി, വടകര താലൂക്കുകളിൽ പൂർണമായും കോഴിക്കോട് താലൂക്കിൽ ഭാഗികമായും കനാൽ വെള്ളമെത്തും. 36,000 ഏക്കറിൽ ജലസേചന സൗകര്യം ലഭിക്കും. Read on deshabhimani.com

Related News