പോളിടെക്നിക്കിലും ചെന്താരകം



വെസ്റ്റ്ഹിൽ  പോളി ടെക്നിക്ക് തെരഞ്ഞെടുപ്പിൽ എസ്‌എഫ്ഐക്ക്‌ വിജയം. വെസ്റ്റ്ഹിൽ ഗവ.പോളിയിലും മലാപ്പറമ്പ് ഗവ. വനിതാ പോളിയിലും മുഴുവൻ സീറ്റിലും  എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ഏഴു വീതം സീറ്റുള്ള ഇരു ക്യാമ്പസുകളിലെയും മിക്ക സീറ്റിലും അഞ്ഞൂറിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ ചരിത്ര വിജയം നേടിയത്. വെസ്റ്റ്ഹിൽ പോളിയിൽ എ ഘനശ്യാമും വിമൻസ് പോളിയിൽ  പി വൈഷ്ണയും ചെയർപേഴ്‌സണായി  തെരഞ്ഞെടുക്കപ്പെട്ടു.  ഇരു ക്യാമ്പസുകളിലും വിദ്യാർഥികൾ ആഹ്ളാദപ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സാദിഖ്, ജില്ലാ സെക്രട്ടറിയറ്റംഗം നന്ദന, ഏരിയാ സെക്രട്ടറി അശ്ബിൻ,  ഏരിയാ പ്രസിഡന്റ്‌ പ്രേംജിത്, ഗായത്രി, നന്ദന, ആകാശ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News