താമരശേരി ചുരത്തിൽ
ട്രാവലർ കത്തി



താമരശേരി  താമരശേരി ചുരത്തിൽ ട്രാവലർ കത്തിനശിച്ചു. കോഴിക്കോട് നിന്നും വയനാട് ഭാഗത്തേയ്ക്ക് പോകുന്ന ട്രാവലറിനാണ് വെള്ളി രാവിലെ 10ന്‌  ചുരത്തിലെ ആറാം വളവിന് സമീപത്ത് തീ പിടിച്ചത്.  തീ ഉയരുന്ന കണ്ടയുടനെ ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. അടിവാരം പൊലീസ്‌ എത്തി. മുക്കത്ത്‌ നിന്നും അഗ്നിരക്ഷാസേന എത്തിയാണ്  തീ അണച്ചത്.  വാഹനം പൂർണമായും കത്തി.  പാലാഴി പയ്യടിമ്മേൽ പി എം തൃഷാതിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറിൽ  17 പേരടങ്ങുന്ന സംഘം  മാങ്കാവിൽ നിന്നും വയനാട് കാക്കവയലിലെ വീട്ടിലേക്ക്‌ പോവുമ്പോഴാണ്‌ അപകടം. Read on deshabhimani.com

Related News