നിർമാണത്തൊഴിലാളികളുടെ ദ്വിദിന ദേശീയ പണിമുടക്ക്‌ തുടങ്ങി



  കോഴിക്കോട്‌ കേന്ദ്ര സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ രാജ്യമാകെ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ആഹ്വാനംചെയ്‌ത നിർമാണത്തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക്‌ ആരംഭിച്ചു. നിർമാണമേഖലയാകെ സ്‌തംഭിപ്പിച്ച്‌ പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്‌ച  മാർച്ചും  ധർണയുംനടത്തി.  ക്ഷേമനിധി വഴി നൽകുന്ന പെൻഷന്റെ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, 1996-ലെ നിർമാണ തൊഴിലാളി സെസ്‌ നിയമം സംരക്ഷിക്കുക, മൈഗ്രൻഡ് വർക്കേഴ്സ് നിയമവും ബിൽഡിങ്‌ ആൻഡ്‌ അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, എല്ലാ തൊഴിലാളി കുടുംബത്തിനും മാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയവ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. വെള്ളിയും തുടരും.     Read on deshabhimani.com

Related News