ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ സമ്മാനം ഗ്യാസ്‌....ട്രബിൾ



കോഴിക്കോട്‌  പാചകവാതകത്തിന്‌  50 രൂപയുടെ വർധന. 630 രൂപക്കടുത്ത്‌ കഴിഞ്ഞ ദിവസംവരെ കിട്ടിയ സിലിണ്ടറിന്‌ ഒറ്റയടിക്ക്‌ ഇനി നൽകേണ്ടത്‌ 680 രൂപ‌ക്ക്‌ ‌ മുകളിൽ. പാവപ്പെട്ടവന്റെ അടുക്കളക്ക്‌ തീ കൊളുത്തുകയാണ്‌ ബിജെപി സർക്കാർ.  കോവിഡ്‌ കാലത്ത്‌ പണികിട്ടാതെയും പുറത്തിറങ്ങാനാകാതെയും കഷ്‌ടപ്പെടുന്ന സാധാരണക്കാരന്‌ നൽകിയ തെരഞ്ഞെടുപ്പ്‌ സമ്മാനമാണ്‌ ഒറ്റയടിക്കുള്ള ഈ വിലവർധന. വീടുകളെ മാത്രമല്ല ഹോട്ടലുകളെയും ചായക്കടകളെയുമെല്ലാം വിലക്കയറ്റം ബാധിക്കും. 1241 രൂപക്ക്‌ കിട്ടിയ സിലിണ്ടറിന്‌ ഹോട്ടലുകൾ ഇനി 1300 രൂപയോളം നൽകേണ്ടിവരും. മഹാമാരിയായതിനാൽ പൊതുവെ കച്ചവടം ഇടിഞ്ഞ ഹോട്ടൽ മേഖലക്ക്‌ വലിയ ആഘാതമാണിത്‌. വീട്ടിലിരുന്ന്‌ ഭക്ഷണമുണ്ടാക്കി കോവിഡ്‌ കാലത്ത്‌ ജീവിതം കണ്ടെത്താൻ വഴിതേടിയ നിരവധി കുടുംബങ്ങൾക്കും ഇരുട്ടടിയാണിത്‌.  ക്രിസ്‌മസ്‌–-പുതുവർഷവേളയിൽ വൻ വിലക്കയറ്റത്തിനും  കേന്ദ്രസർക്കാർ നീക്കം കാരണമാകും. പെട്രോൾ–-ഡീസൽ വില അടിക്കടി വർധിച്ചതിന്റെ ഭാരം താങ്ങാനാകാതെ തളർന്നിരിക്കവെയാണ്‌  കേന്ദ്രസർക്കാർ ജനങ്ങളെ വീണ്ടും ശിക്ഷിച്ചിരിക്കുന്നത്‌. ഞായറാഴ്‌ചവരെ  തുടർച്ചയായി പത്തുദിവസം പെട്രോൾ–-ഡീസൽ വില കൂട്ടിയിരുന്നു. കോഴിക്കോട്ടിപ്പോൾ ഒരു ലിറ്റർ പെട്രോളിന്‌ 83 രൂപയിലധികമായി. ‌ ഡീസലിന്‌ 77രൂപയും കടന്നു. Read on deshabhimani.com

Related News