പെൺകുട്ടിയെ പീഡിപ്പിച്ചു ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനെതിരെ പോക്‌സോ കേസ്



  കുന്നമംഗലം  പ്രാ2യപൂർത്തിയാകാത്ത പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തയാൾ പീഡിപ്പിച്ചതായി പരാതി. പൂവാട്ടുപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പൂവാട്ടുപറമ്പ് കിണറുള്ളകണ്ടിയിൽ കെ കെ ബഷീറിനെതിരെയാണ്‌ ട്രസ്റ്റിലെ അന്തേവാസിയായ പെണ്‍കുട്ടിയും സഹോദരനും  പരാതി നല്‍കിയത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.  മലപ്പുറം മഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്‌. പീഡനത്തിനിരയായ പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരിയും സഹോദരനും ഏതാനും വര്‍ഷങ്ങളായി ബഷീര്‍ നേതൃത്വം നല്‍കുന്ന ടീം ബി ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികളാണ്.  ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗമായ ഇയാൾ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.  Read on deshabhimani.com

Related News