ലഹരിക്കെതിരെ പൊലീസിന്റെ കർമപദ്ധതി

ലഹരിക്കെതിരെ പേരാമ്പ്രയിൽ പൊലീസ് നടത്തിയ ക്യാമ്പയിൻ


പേരാമ്പ്ര       കുടുംബ കലാലയ പരിസരങ്ങളെ ലഹരി മുക്തമാക്കാൻ കേരള പൊലീസിന്റെ കർമപദ്ധതിയായ "യോദ്ധാവി’ന്റെ ഭാഗമായി എസ്‌പിസി വിദ്യാർഥികളെ പങ്കെടുപ്പിച്ച് പേരാമ്പ്ര പൊലീസ്‌ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒളിമ്പ്യൻ നോഹ നിർമൽ ടോം ഫ്ലാഗ്ഓഫ്ചെയ്ത പരിപാടി കല്ലോട്നിന്നാരംഭിച്ച് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പേരാമ്പ്ര എസ്എച്ച്ഒ എം സജീവ് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എരവട്ടൂർ നാരായണ വിലാസം എയുപി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീതശില്പം അരങ്ങേറി.  നടൻ മുഹമ്മദ് പേരാമ്പ്ര, എസ്‌ഐ കെ ഹബീബുള്ള, എഎസ്ഐ സുമ, സീനിയിൽ സിവിൽ പൊലീസ് ഓഫീസർ വിനീഷ്, റിയാസ്, സബിത, ജനമൈത്രി ബീറ്റ് ഓഫീസർമാരായ  ശ്രീജിത്ത്, ലിസ്ന എന്നിവർ നേതൃത്വംനൽകി.   Read on deshabhimani.com

Related News