14 ദിനം, 1100 സന്നദ്ധ സേവനം: റെയിൽവേ 
പരിസരം മനോഹരമായി

റെയിൽവേ സ്റ്റേഷൻ ശുചീകരണ സമാപന പരിപാടിയിൽ വടകര ടൗൺ റോട്ടറി ഇൻഡോർ ചെടികൾ കൈമാറുന്നു


വടകര സ്വച്ഛതാ പക്ക് വാട പരിപാടിയിൽ രണ്ടാഴ്ചകൊണ്ട് ആയിരത്തി ഒരുനൂറു പേർ പങ്കെടുത്ത് റെയിൽവേ പരിസരം മനോഹരമാക്കി. സെപ്തംബർ 16 മുതൽ ആരംഭിച്ച വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരണ ശുചീകരണ പരിപാടികൾ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.  സമാപന പരിപാടിയിൽ ശുചിത്വ സന്ദേശ റാലി മാറ്റിവെയ്‌ക്കുകയായിരുന്നു. വടകര ടൗൺ റോട്ടറി ഇൻഡോർ ചെടികളും പൂച്ചട്ടികളും റെയിൽവേ അധികൃതർക്ക് കൈമാറി.  വടകര ലയൺസ് മിഡ് ടൗൺ, ഓട്ടോ ടാക്സി യൂണിയൻ, വടകര വോളിബോൾ ക്ലബ്, മടപ്പള്ളി കോളേജ് എൻസിസി, ലയൺസ് സെൻട്രൽ,  മഹാത്മ ദേശസേവ ട്രസ്റ്റ്, റെയിൽവേ ജീവനക്കാരും കോൺട്രാക്ട് സ്റ്റാഫും, എംയുഎം വിഎച്ച്എസ്, ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ, ഒയിസ്ക, സാഗര ചാരിറ്റബിൾ ട്രസ്റ്റ്, ചോറോട് സ്‌കൂൾ എൻഎസ്എസ്, വടകര സിറ്റിസൺസ് കൗൺസിൽ, വടകര റോട്ടറി, എംഎച്ച്ഇഎസ്,  തർജനി, എയ്ഞ്ചൽസ്, ലയൺസ് റോയൽ, ഹരിയാലി വടകര, കടത്തനാട് സൗഹൃദവേദി എന്നീ സംഘടനകളുടെ അംഗങ്ങളാണ് രണ്ടാഴ്ചയായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.  സമാപന സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വത്സലൻ കുനിയിൽ അധ്യക്ഷനായി. റോട്ടറി പ്രസിഡന്റ്‌ പി എം അതുൽ, സെക്രട്ടറി കെ സഞ്ജിത്ത്, പി പി രാജൻ, സൈദ് ഹൈദ്രോസ്, പി പി ബിനീഷ്, എം കെ വിനോദ് എന്നിവർ സംസാരിച്ചു. സ്റ്റേഷൻ സൂപ്രണ്ട്  ഹരീഷ് സ്വാഗതവും പി എം മണി നന്ദിയും പറഞ്ഞു   Read on deshabhimani.com

Related News