ലഹരിവിരുദ്ധ ക്യാമ്പയിൻ: 
പനങ്ങാട് ജാഗ്രതാ സമിതിയായി



ബാലുശേരി  വർധിച്ചുവരുന്ന മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ കർമപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി പനങ്ങാട് പഞ്ചായത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു.  വിദ്യാലയങ്ങളിലും വാർഡുകളിലും വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ തീരുമാനിച്ചു. നവംമ്പർ ഒന്നു വരെയുള്ള ഒരു മാസക്കാലത്തേക്കുള്ള കർമപദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചു. പഞ്ചായത്ത്  പ്രസിഡന്റ്‌ വി എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹരീഷ് ത്രിവേണി അധ്യക്ഷനായി. താമരശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസ് ക്ലാസെടുത്തു.  വനിതാ സിവിൽ എക്സൈസ് ഓഫീസർ അഭിഷ, കൃഷ്ണൻ, പഞ്ചായത്തംഗം ആർ സി സിജു, സാമൂഹ്യ പ്രവർത്തകരായ ഷിബിൻ കണ്ടോത്ത്, രവി, നൗഫൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ലുഖ്മാൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News