ആവേശം ചോരാതെ ഡിവൈഎഫ്‌ഐ 
മേഖലാ ജാഥകൾ

ഡിവൈഎഫ്ഐ വടക്കൻമേഖലാ ജാഥയ്‌ക്ക്‌ കുന്നമംഗലത്ത്‌ നൽകിയ സ്വീകരണം


 കോഴിക്കോട്‌/പത്തനംതിട്ട  കനത്ത മഴയിലും ആവേശം ചോരാതെ ഡിവൈഎഫ്‌ഐ മേഖലാ ജാഥകൾ. വടക്കൻ മേഖലാ ജാഥ കോഴിക്കോട്‌ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ചൊവ്വ  രാവിലെ നരിക്കുനിയിൽനിന്ന്‌ പര്യടനം ആരംഭിച്ച ജാഥ തിരുവമ്പാടി, കുന്നമംഗലം, ഫറോക്ക്‌ എന്നിവിടങ്ങളിലെ ഹൃദ്യമായ സ്വീകരണത്തിനുശേഷം കോഴിക്കോട്‌ ടൗണിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ വി വസീഫ്‌, മാനേജർ എസ്‌ ആർ അരുൺബാബു, അംഗങ്ങളായ എം വിജിൻ എംഎൽഎ, ആർ രാഹുൽ, എം വി ഷിമ, മിനു സുകുമാരൻ എന്നിവർ സംസാരിച്ചു. വി കെ സനോജ് ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥയ്ക്ക് ചൊവ്വാഴ്ച പത്തനംതിട്ടയിൽ വൻ വരവേൽപ്പ് നൽകി.  കൊടുമണ്ണിലായിരുന്നു ആദ്യ സ്വീകരണം. പിന്നീട് കോന്നി, റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥാ മാനേജര്‍ ചിന്താ ജെറോം, അം​ഗങ്ങളായ എം ഷാജര്‍, ​ഗ്രീഷ്മ അജയഘോഷ്, ആര്‍ ശ്യാമ, കെ എം സച്ചിന്‍ദേവ് എംഎല്‍എ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജാഥ 
താൽക്കാലികമായി നിർത്തി തിരുവനന്തപുരം മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ട്രീറ്റിന്റെ പ്രചാരണാർഥമുള്ള സംസ്ഥാന പ്രചാരണ ജാഥകൾ താൽക്കാലികമായി നിർത്തിവച്ചു. മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങണമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News