50ൽ 35 സമ്പർക്കം



 കോഴിക്കോട്‌ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ അൽപ്പം കുറവുണ്ടായെങ്കിലും സമ്പർക്ക വ്യാപനത്തിൽ കുറവുവരാത്തതിൽ ആശങ്ക.  ഞായറാഴ്‌ച 50 പേർക്കാണ്‌‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കും  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പത്തു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയുള്ള 35 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും രോഗം ബാധിച്ചു. ഇതോടെ 714 പേർ ചികിത്സയിലുണ്ട്‌. വിദേശത്തുനിന്നെത്തിയ   വടകര, പേരാമ്പ്ര സ്വദേശികൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന കോർപറേഷൻ പരിധിയിലെ എട്ട്‌ അതിഥി തൊഴിലാളികൾ, കുന്നമംഗലം സ്വദേശി, വടകര സ്വദേശി എന്നിവർക്ക്‌ കോവിഡ്‌ പോസിറ്റീവാണ്‌. കോഴിക്കോട് കോർപറേഷൻ പരിധിയിലെ കല്ലായി, ചക്കുംകടവ്, കുണ്ടുങ്ങൽ സ്വദേശികളായ നാലുപേർ, അഴിയൂരിലെ നാലുപേർ, വടകരയിലെ അഞ്ചുപേർ, ഒഞ്ചിയത്ത്‌ രണ്ടുപേർ, മാവൂരിൽ നാലുപേർ, ഉണ്ണികുളത്ത്‌ മൂന്നുപേർ, നരിപ്പറ്റയിൽ മൂന്നുപേർ, മേപ്പയ്യൂരിൽ മൂന്നുപേർ, തിരുവള്ളൂരിൽ രണ്ടുപേർ, എടച്ചേരി, വില്യാപ്പള്ളി, കീഴരിയൂർ, പേരാമ്പ്ര, പനങ്ങാട്, ചക്കിട്ടപാറ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധയുണ്ടായത്‌. കൊയിലാണ്ടി, കോർപറേഷൻ, പനങ്ങാട്‌ എന്നിവിടങ്ങളിൽ ഓരോരുത്തർക്ക്‌  ‌ രോഗം ബാധിച്ചത്‌എവിടെ നിന്നെന്ന്‌ വ്യക്തമല്ല. ശനിയാഴ്‌ച സമ്പർക്കത്തിലൂടെ കോവിഡ്‌ സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം സ്വദേശികളായ രണ്ട്‌ കോർപറേഷൻ ജീവനക്കാരും എന്ന്‌ തെറ്റായി വന്നിരുന്നു. ഇത്‌ കോർപറേഷൻ പ്രദേശത്ത്‌ ജോലി ചെയ്യുന്ന നാല്‌ തിരുവനന്തപുരം സ്വദേശികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു എന്ന്‌ തിരുത്തി വായിച്ചാലും. Read on deshabhimani.com

Related News