സഹകരണ ദിനാഘോഷവും അവാര്‍ഡ് ദാനവും

അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു


കോഴിക്കോട്‌ അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നിർവഹിച്ചു. നാടിനെ പുതുക്കിപ്പണിയുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ സഹകരണ മേഖലക്ക്‌ സാധിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരള ബാങ്ക്‌ റീജ്യണൽ ഓഫീസ്‌ ഹാളിൽ നടന്ന ചടങ്ങിൽ 2020–-21 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച സഹകരണ സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണംചെയ്തു. കോഴിക്കോട്‌ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ ടി പി ശ്രീധരൻ അധ്യക്ഷനായി. അർബൻ ബാങ്ക്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി ദാസൻ, പിഎസിഎസ്‌ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മനയത്ത്‌ ചന്ദ്രൻ, ജില്ലാ പ്രൈമറി കോ ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജി സി പ്രശാന്ത്‌കുമാർ എന്നിവർ സംസാരിച്ചു. ‘നവലോക നിർമിതിക്ക്‌ സഹകരണ പ്രസ്ഥാനം’ എന്ന വിഷയത്തിൽ യുഎൽസിസിഎസ്‌ ചീഫ്‌ പ്രോജക്ട്‌ കോ ഓർഡിനേറ്റർ ടി കെ കിഷോർ കുമാർ ക്ലാസെടുത്തു. കേരള ബാങ്ക്‌ ജനറൽ മാനേജർ സി അബ്ദുൾ മജീദ്‌, കെ ബാബുരാജ്‌ എന്നിവർ സംസാരിച്ചു. ജോയിന്റ്‌ രജിസ്‌ട്രാർ ബി സുധ സ്വാഗതവും എം കെ ഗീത നന്ദിയും പറഞ്ഞു.     Read on deshabhimani.com

Related News