ദൂരങ്ങള്‍ ‘ചവിട്ടിക്കയറി’

അജിത് കുമാര്‍ സൈക്കിള്‍യാത്രക്കിടെ


കോഴിക്കോട്  തന്റെ പ്രിയ സൈക്കിളുണ്ടെങ്കിൽ ദൂരവും കയറ്റിറക്കങ്ങളും അജിത് കുമാറിന് പ്രശ്നമേയല്ല. ദിവസവും 18 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ചെറുകളത്തൂർ സ്വദേശി വി വി അജിത് കുമാർ അരയിടത്ത് പാലത്തെ തന്റെ സൈക്കിൾ വർക് ഷോപ്പിലെത്തുന്നത്.  വീട്ടിൽനിന്ന് രാവിലെ ഒമ്പതിന് ഇറങ്ങും. ​ഗതാ​ഗതകുരുക്ക് കുറവുള്ള പാലാഴി പൊറ്റമ്മൽ വഴി പിടിച്ച് 50 മിനുട്ടുകൊണ്ട് ന​ഗരത്തിലെത്തും. 20 വർഷമായി കൂടെയുള്ള ഹീറോ സൈക്കിളിലാണ് ഈ അമ്പത്തിനാലുകാരന്റെ  യാത്ര. നാട്ടിലും എന്ത് ആവശ്യത്തിനും പുറത്തിറങ്ങുന്നത് സൈക്കിളിൽ തന്നെ.  തിരക്കുള്ള റോഡിൽ സൈക്കിളിൽ യാത്ര ചെയ്യാൻ പേടിയായിരുന്നു. ഈ സമയത്ത് കുറ്റിക്കാട്ടൂരിൽ സൈക്കിൾ വെച്ച് ബസ്സിൽ കയറിയായിരുന്നു വരാറ്. കോവിഡിന് ശേഷമാണ് ​പൂർണാമായും നഗരത്തിലേക്കുള്ള യാത്ര സൈക്കിളിൽ ആയത്. തന്നെപ്പോലെ നിരവധി ആളുകൾ സൈക്കിളിൽ വിവിധയിടങ്ങളിൽനിന്ന് ​ന​ഗരത്തിൽ ജോലിക്കെത്തുന്നുണ്ടെന്നും വർഷം കൂടുംതോറും സൈക്കിൾ യാത്രയോട് ഇഷ്ടം കൂടുകയാണെന്നും അജിത് കുമാർ പറഞ്ഞു. Read on deshabhimani.com

Related News