ഗുഡ്സ് തൊഴിലാളികളെ ആദരിച്ചു

ഗുഡ്സ് തൊഴിലാളികളെ സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ 
ആദരിക്കുന്നു


 പേരാമ്പ്ര ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ്  ഫെഡറേഷൻ അമ്പതാം വാർഷികത്തിന്റെ ഭാഗമായി   ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  നാൽപ്പത്‌ വർഷം തൊഴിലെടുത്ത ഗുഡ്സ് തൊഴിലാളികളെ ആദരിച്ചു. പേരാമ്പ്ര റീജണൽ സഹകരണ ബാങ്ക്‌  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്‌ സിഐടിയു  ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എ കെ പത്മനാഭൻ  വിജയികൾക്ക്‌  ഉപഹാരം നൽകി.   യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോണി ഇടശ്ശേരി അധ്യക്ഷനായി. എൻ കെ ലാൽ, കരീം കൂട്ടത്തായി, കെ കെ കൃഷ്ണൻ, ആർ കെ മനോജ്,  കെ വിജയരാജ് എന്നിവർ സംസാരിച്ചു. പരാണ്ടി മനോജ് സ്വാഗതവും ജയേഷ് മുതുകാട് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News