ബിഎസ്‌എൻഎൽ കോഴിക്കോടിന്‌ കേന്ദ്ര അംഗീകാരം



 കോഴിക്കോട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച ഔദ്യോഗിക ഭാഷാ നിർവഹണത്തിനുള്ള തെക്ക്‌–-കിഴക്ക്‌ മേഖലാ പുരസ്‌കാരം ബിഎസ്എൻഎൽ കോഴിക്കോട് ഏരിയക്ക്. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമുള്ള 2020–-21, 2021–-22 വർഷങ്ങളിലെ പുരസ്‌കാരമാണ്‌ സമ്മാനിച്ചത്‌.  ബഹുമതിപത്രവും പുരസ്കാരവും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്ര എന്നിവരിൽനിന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ അസി. ജനറൽ മാനേജർ ബീന ജയ്ൻ, സി മൃദുല എന്നിവർ ഏറ്റുവാങ്ങി. കോഴിക്കോട് ബിഎസ്എൻഎല്ലിന് ഈ ബഹുമതി ലഭിക്കുന്നത് പത്താം തവണയാണ്.   Read on deshabhimani.com

Related News