കഥകളി
വേഷത്തിൽ 
ചരിത്രംകുറിച്ച്‌ സന്ധ്യ



ഫറോക്ക് കഥകളിവേഷത്തിൽ ബിരുദാനന്തര ബിരുദത്തിനൊപ്പം രണ്ടാം റാങ്കും സ്വന്തമാക്കി ആർഎൽവി സന്ധ്യ. മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്നാണ്‌ പഠനം പൂർത്തിയാക്കിയത്‌. കഥകളിവേഷത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്ന ആദ്യ പെൺകുട്ടിയാണ്‌. കലാമണ്ഡലം  ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നേരത്തെ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. ഇതിനൊരു മാറ്റം ആർഎൽവി കോളേജാണ്‌ കൊണ്ടുവന്നത്‌. 2020 മുതൽ കലാമണ്ഡലത്തിലും പെൺകുട്ടികൾക്ക്‌ പ്രവേശനം നൽകാൻ തുടങ്ങി.    2018 സെപ്തംബർ ആറിന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ  കല്യാണസൗഗന്ധികത്തിലെ കൃഷ്ണവേഷം കെട്ടിയാടിയായിരുന്നു സന്ധ്യയുടെ അരങ്ങേറ്റം.       2019ൽ തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിൽനിന്ന്‌ ചാമുണ്ഡി സ്കോളർഷിപ്പും 2022ൽ സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പും കരസ്ഥമാക്കി. കോഴിക്കോട് കോർപറേഷന് കീഴിൽ  പുരുഷന്മാർക്കും സ്ത്രീകൾക്കും സൗജന്യമായി കഥകളി അഭ്യസിപ്പിക്കുന്നുണ്ട്. കൊറ്റമംഗലം തട്ടാളിൽ "സ്നേഹം’ വീട്ടിൽ പെരിക്കാത്ര സുരേഷിന്റെയും ബിന്ദുവിന്റെയും മകളാണ്. ചെങ്ങന്നൂർ സ്വദേശി അഖിൽദാസാണ് ഭർത്താവ്. Read on deshabhimani.com

Related News