ബിവറേജസിലെ വനിതാ തൊഴിലാളികളുടെ കൺവൻഷൻ

സ്‌റ്റേറ്റ്‌ ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ വനിതാ കൺവൻഷൻ സിഐടിയു 
സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ സ്‌റ്റേറ്റ്‌ ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ വനിതാ കൺവൻഷൻ സരോജ് ഭവനിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. വനിതാ സബ്‌ കമ്മിറ്റി കൺവീനർ ഒ ശ്രീലത അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി പ്രേമ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എസ്‌ അരുൺ, ചിഞ്ചു ശേഖർ, സി രതീഷ്‌, ഒ വിജേഷ്‌, വി ബാലകൃഷ്‌ണൻ, വി പി പ്രവീൺകുമാർ, ആർ കാർത്തികേയൻ, ബി രാജേഷ്‌, ഭക്തികുമാർ, ടി ഷാജു, ശോഭ കോട്ടായി, സമർജഹാൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News