കപ്പടിച്ച്‌ സിറ്റി

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കോഴിക്കോട് സിറ്റി ഉപജില്ലാ ടീം


 വടകര പുതുപ്രതിഭകളെ സമ്മാനിച്ച്‌ നാല്‌ നാൾ നീണ്ട  കലയുടെ ആഘോഷങ്ങൾക്ക്‌ തിരശ്ശീല വീണു.  863 പോയിന്റുമായി സിറ്റി ഉപജില്ലയ്‌ക്ക്‌ കൗമാര കലാകിരീടം. 805 പോയിന്റുമായി കൊയിലാണ്ടിയാണ്‌ രണ്ടാമത്‌. സ്‌കൂളുകളിൽ 329 പോയിന്റുമായി സിൽവർ ഹിൽസ്‌ എച്ച്‌സ്‌എസ്‌ ചാമ്പ്യൻഷിപ്പ്‌ നേടി. 317 പോയിന്റുമായി മേമുണ്ട എച്ച്‌എസ്‌എസാണ്‌ രണ്ടാമത്‌. സ്‌കൂളുകളിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം.  യുപി വിഭാഗത്തിൽ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ്‌ എച്ച്‌എസ്‌എസാണ്‌ (50 പോയിന്റ്‌) ഒന്നാമത്‌. സിൽവർ ഹിൽസ്‌ (48) രണ്ടാമത്‌. ഹൈസ്‌കൂളുകളിൽ മേമുണ്ട (147) ജേതാക്കളായി. സിൽവർ ഹിൽസ്‌(136) രണ്ടാമത്‌. ഹയർസെക്കൻഡറിയിൽ സിൽവർ ഹിൽസ്‌ (150) ചാമ്പ്യൻഷിപ്പ്‌ നേടി. മേമുണ്ട (140) രണ്ടാമതെത്തി. ഹൈസ്‌കൂൾ സംസ്‌കൃതോത്സവത്തിൽ മണിയൂർ പഞ്ചായത്ത്‌ എച്ച്‌എസ്‌എസ്‌ (67) ഒന്നാമതെത്തി. വട്ടോളി നാഷണൽ എച്ച്‌എസ്‌എസിനാണ്‌ (61) രണ്ടാം സ്ഥാനം. യുപിയിൽ അഴിയൂർ ഈസ്‌റ്റ്‌ യുപി (63) ഒന്നും ചാത്തമംഗലം എയുപി(55)  രണ്ടും സ്ഥാനം നേടി. അറബിക്‌ കലോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ വാണിമേൽ ക്രസന്റ്‌ (70) ജേതാക്കളായി. കുറ്റ്യാടി ജിഎച്ച്‌എസ്‌എസ്‌ (51) രണ്ടാമതെത്തി. യുപിയിൽ വടകര എംയുഎം എച്ച്‌എസ്‌എസ്‌ (36) ഒന്നും മാക്കൂട്ടം എഎംയുപിഎസ്‌ (34) രണ്ടും സ്ഥാനം നേടി. സമാപന സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News