സജീവന്റെ കുടുംബത്തിന് 
സർക്കാരിന്റെ കരുതൽ



വടകര വടകര പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച  കല്ലേരി കോലോത്ത് സജീവന്റെ കുടുംബത്തിന് സർക്കാരിന്റെ കരുതൽ. അമ്മക്കും അമ്മയുടെ സഹോദരിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജീവിതകാലം ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം സ്റ്റേഷൻ പരിസരത്ത് സജീവൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സജീവന്റെ നിരാലംബരായ അമ്മ ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം  മാസം 3,000 രൂപ വീതം നൽകാനാണ് മന്ത്രിസഭാ തീരുമാനം. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ നടപടി. Read on deshabhimani.com

Related News