പന്തീരാങ്കാവ് ഊരാട്ടുകുന്നിൽ മണ്ണിടിച്ചിൽ ഭീഷണി



 പന്തീരാങ്കാവ്  പന്തീരാങ്കാവിനുസമീപം ഊരാട്ടുകുന്നിൽ സ്വകാര്യവ്യക്തി മണ്ണിടിച്ച്‌ കൂട്ടിയത്‌ താഴെ ഭാഗങ്ങളിലെ വീടുകൾക്ക് വൻ ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസംപെയ്ത മഴയിൽ മണ്ണൊന്നാകെ താഴോട്ട് ഒഴുകി പറമ്പുകളിലും വീട്ടുമുറ്റത്തും നീർച്ചാലുകളിലും കെട്ടിക്കിടക്കുകയാണ്. റോഡരികിലുള്ള വീടുകൾക്ക് പിറകിൽനിന്ന് ഏതാണ്ട് പതിനഞ്ച് അടി താഴ്ചയിൽ മണ്ണിടിച്ചുനീക്കിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ച് നിരത്തൽ ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു. Read on deshabhimani.com

Related News