ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം: കുട്ടികൾക്ക് സമ്മാനവുമായി അധ്യാപികമാർ



 ഫറോക്ക് സ്കൂളിലെത്താനാവാത്തവരും വിവിധ അസുഖങ്ങളുള്ളവരും ഭിന്നശേഷിക്കാരുമായ വിദ്യാർഥികളെത്തേടി സമ്മാനങ്ങളുമായി അധ്യാപികമാർ വീട്ടുമുറ്റത്ത്. "ഉല്ലാസയാനം’ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിൽ വിദ്യാഭ്യാസം  നേടുന്ന കുട്ടികൾക്കാണ് സമ്മാനം നൽകിയത്. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബിആർസിയ്ക്കു കീഴിലെ ഫറോക്കിലെ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ അധ്യാപകരാണ് വീടുകൾ സന്ദർശിച്ചത്. സുമനസ്സുകളുടെ സഹകരണത്തോടെ 26 കുട്ടികളുടെ വീടുകളിലെത്തി അവർക്ക് ഉപകാരപ്രദമായ ഉപഹാരങ്ങൾ നൽകി. ഗൃഹസന്ദർശന പരിപാടി ബ്ലോക്ക് പ്രോഗ്രാം കോ–--ഓർഡിനേറ്റർ  എം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പരിശീലകർ, സിആർസിസിമാർ, മറ്റു സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News