സംസ്ഥാന മത്സരത്തിലേക്ക് 
4 മിടുക്കർ



  ബാലുശേരി ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാനതല മത്സരത്തിലേക്ക് അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ട് ടീമുകൾ യോഗ്യത നേടി.  രണ്ടു പ്രോജക്ടുകളും ഡിസംബർ നാലിന്‌ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ അവതരിപ്പിക്കും. പി എം ഹരിനന്ദന, എസ് ജെ ദേവനന്ദ എന്നീ പ്ലസ് വൺ സയൻസ് വിദ്യാർഥിനികളും ഫെബിൻ മിർഷാദ്, എസ് വി ജിതാനന്ദ് എന്നീ പ്ലസ്ടു സയൻസ് വിദ്യാർഥികളുമാണ് യോഗ്യത നേടിയത്.  ഇത്തിൾകണ്ണിയുടെ വളർച്ചമൂലം അവിടനല്ലൂർ പ്രദേശത്തെ മാവുകളുടെ ഉൽപ്പാദനശേഷിയിലുണ്ടായ കുറവിനെപ്പറ്റിയുള്ള സമഗ്രപഠനമാണ് ഹരിനന്ദന, ദേവനന്ദ എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്. പൂനത്ത് പ്രദേശത്തെ കനാൽ സംവിധാനത്തിലുള്ള തകരാറുകളും പരിഹാരമാർഗങ്ങളുമാണ് ഫെബിൻ മിർഷാദ്, ജിതാനന്ദ് എന്നിവരടങ്ങിയ ടീം പഠനം നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപികയായ ടി സി ഷീനയാണ് ഗൈഡ്. Read on deshabhimani.com

Related News