തൊട്ടിൽപ്പാലത്ത്‌ രണ്ടുപേർക്ക്‌ 
തെരുവുനായയുടെ കടിയേറ്റു



കുറ്റ്യാടി  തൊട്ടിൽപ്പാലം ടൗണിൽവച്ച്  രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ തോട്ടക്കാട് മരുതോറ ചന്ദ്രൻ (57), കർണാടക സ്വദേശി റാം (48) എന്നിവരെയാണ്‌ ആക്രമിച്ചത്‌. ശനിയാഴ്ച രാവിലെ ടൗണിലെ ഓട്ടോ ട്രാക്കിൽ നിർത്തിയിട്ട സമയത്താണ് ചന്ദ്രനെ  കടിച്ചത്.  ഇടതുകണ്ണിന് സാരമായി  പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജിലും റാമിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.   ചന്ദ്രൻ സിപിഐ എം കാവിലുംപാറ ലോക്കൽ കമ്മിറ്റി അംഗമാണ്. അലഞ്ഞ് തിരിയുന്ന  മറ്റ് നായ്ക്കളെയും ഈ  നായ കടിച്ചിട്ടുണ്ട്. പേ ഇളകിയതാണോ എന്ന് സംശയിക്കുന്നു. തൊട്ടിൽപ്പാലം ടൗണിൽ  തെരുവുനായശല്യം രൂക്ഷമാണ്‌. വളർത്തുമൃഗങ്ങളെ കൂട്ടമായി ആക്രമിക്കുന്നതും പതിവായിട്ടുണ്ട്‌. Read on deshabhimani.com

Related News