മോട്ടോർ തൊഴിലാളി പ്രതിഷേധദിനം 5ന്‌



കോഴിക്കോട്‌ കേന്ദ്രസർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ അഞ്ചിന്‌ ദേശീയ പ്രതിഷേധദിനം ആചരിക്കും.  കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും സംയുക്ത സമിതിയാണ്  നേതൃത്വംനല്കുന്നത്. പെട്രോൾ–--ഡീസൽ വില കുറയ്‌ക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, മോട്ടോർ വാഹന ഭേദഗതി നിയമം റദ്ദാക്കുക, കോവിഡ് കാല സഹായമായി പ്രതിമാസം 7500 രൂപയും സൗജന്യ റേഷനും ആറുമാസം തൊഴിലാളികൾക്ക്‌ നൽകുക,  ട്രാൻസ്പോർട്ട് കോർപറേഷനുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്  പ്രതിഷേധ ദിനാചരണം.- സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ കോർഡിനേഷൻ യോഗത്തിൽ കെ ഷാജി അധ്യക്ഷനായി.  കെ കെ മമ്മു, പി കെ നാസർ, മോയിൻകുട്ടി, യു എ ഗഫൂർ, ബിജു ആന്റണി, ബഷീർ പാണ്ടികശാല, പി പി കുഞ്ഞൻ, മനോജ് പരാണ്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News