ചിത്രവായനയാണ്‌ ദേശത്തിന്റെ കഥ

എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ ചുമരിൽ ‘ഒരു ദേശത്തിന്റെ കഥ' നോവലിലെ പ്രധാന ഭാഗങ്ങൾ 
കെ ആർ ബാബുവിന്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ വരയ്ക്കുന്നു


കോഴിക്കോട്‌ ദേശത്തിന്റെ കഥയിലെ  ഇലഞ്ഞിപ്പൊയിൽ തറവാടും അതിരാണിപ്പാടവും ചിത്രവായനയായി നിറയുകയാണ്‌ ചുമരിൽ.  ‘ഒരു ദേശത്തിന്റെ കഥ’യിലെ  കഥയും കഥാപാത്രങ്ങളുമാണ്‌ പുതിയറ എസ്‌ കെ സാംസ്കാരിക കേന്ദ്രത്തിൽ  വർണങ്ങളിൽ പുനരാവിഷ്‌കരിച്ചത്‌. ചുമർചിത്ര അധ്യാപകനായ കെ ആർ ബാബുവിന്റെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രത്തിലെ പഠിതാക്കളായ 25 കലാകാരന്മാരാണ്‌ ചിത്രം  ഒരുക്കിയത്‌. ഒന്നാംഘട്ടത്തിൽ  ഇലഞ്ഞിപ്പൊയിൽ തറവാടും കൊപ്രക്കളവും തൊഴുത്തുമാണ്‌ ചിത്രീകരിച്ചത്‌. ഇടതുവശത്തെ  ചുമരിൽ  അതിരാണിപ്പാടം ഒരുങ്ങുകയാണ്‌. ചിത്രകലാക്ലാസിലെ  സഹപാഠിയായിരുന്ന സറീന സുധാകരന്റെ ഓർമയ്‌ക്കായാണ്‌  ചുമർച്ചിത്രം. Read on deshabhimani.com

Related News