പഞ്ചായത്തോഫീസിലേക്ക്‌ 
തൊഴിലുറപ്പ് തൊഴിലാളി മാർച്ച്‌



എകരൂൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി  ഉണ്ണികുളം  പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, തൊഴിൽസമയം രാവിലെ 9 മുതൽ 4  വരെയാക്കുക, തൊഴിൽ ദിനം 200 ദിവസമാക്കുക, കൂലി 600 രൂപയാക്കുക, ക്ഷേമനിധി പദ്ധതി ഉടൻ നടപ്പാക്കുക, തൊഴിലിടങ്ങളിൽ മതിയായ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ  ഉദ്ഘാടനംചെയ്‌തു.  ഉണ്ണികുളം പഞ്ചായത്തംഗം വിപിൻ അധ്യക്ഷനായി. ഉണ്ണികുളം പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌  നിജിൽ രാജ്, എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ താമരശേരി ഏരിയാ പ്രസിഡന്റ്‌ എം കെ അനിൽകുമാർ,   പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ സി കെ ജിഷ, സെക്രട്ടറി കെ കെ പ്രദീപൻ, കെ കെ ഡി രാജൻ, ടി സി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News