ഹായ് റോബോ!

'റോറോ' റോബോട്ടിനെ 
പരിചയപ്പെടുന്ന കുട്ടികൾ


 കോഴിക്കോട്‌ ‘വെൽകം ടു കലിക്കറ്റ്‌ ഗേൾസ്‌ സ്‌കൂൾ, ഗുഡ്‌ മോണിങ്!’– മുന്നിൽനിന്ന്‌ സ്വീകരിക്കുന്നത്‌ മനുഷ്യനല്ല, സാക്ഷാൽ റോബോ. കലിക്കറ്റ്‌ -ഗേൾസ്‌ വിഎച്ച്‌എസ്‌എസിലെ  പ്രവേശനോത്സവത്തിലാണ്‌ വിദ്യാർഥികളെ വരവേൽക്കാൻ റോബോ എത്തിയത്‌. റോബോട്ടിക്‌സിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും കൂടുതൽ അറിവ്‌ പകരുന്നതിന്റെ ഭാഗമായാണ്‌ പ്രവർത്തനം. കോഴിക്കോട്ടെ റൊടെക്ക്‌ എഡ്യുക്കേഷൻ ഗ്രൂപ്പുമായി സഹകരിച്ചാണ്‌ യന്ത്രമനുഷ്യനെ സ്‌കൂളിലെത്തിച്ചത്‌. ‘റോബോ’യെ തൊട്ടും അടിമുടി നിരീക്ഷിച്ചും ആദ്യ ദിനം ആഘോഷമാക്കിയാണ്‌ കൊച്ചുകൂട്ടുകാർ മടങ്ങിയത്‌. Read on deshabhimani.com

Related News