അർഥനശ്രീ 
ഒരേയൊരു 
പെൺതരി



കോഴിക്കോട്‌  അർഥനശ്രീയാണ്‌ പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറിയിലെ ഏക പെൺതരി. ബോയ്‌സ്‌ സ്‌കൂളിൽനിന്ന്‌ ആൺ പെൺഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്ന തീരുമാനത്തിനുശേഷം ആദ്യമായി എത്തിയ പെൺപോരാളിയെ വീരോചിതമായാണ്‌ സ്‌കൂൾ വരവേറ്റത്‌. എട്ടാം ക്ലാസിൽ മറ്റ്‌ ഏഴ്‌ ആൺകുട്ടികൾക്കൊപ്പമാണ്‌ അർഥനശ്രീ പഠനം തുടരുക. സ്‌കൂൾ അസംബ്ലിയിൽ നിറഞ്ഞ കൈയടികളോടെയാണ്‌ ചരിത്രമെഴുതുന്ന പെൺകൊടിയെ വരവേറ്റത്‌. പൂവാട്ടുപറമ്പിലെ മനീഷ്‌ കുമാറിന്റെയും അഖിലയുടേയും മകളാണ്‌. ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ചെങ്കിലും  രേഖകളിൽ ഇപ്പോഴും ബോയ്‌സ്‌ സ്‌കൂളാണ്‌. ദേശത്തിന്റെ കഥാകാരന്റെ സ്‌മരണക്കായി പുതിയറ എസ്‌ കെ പൊറ്റെക്കാട്ട്‌ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളെന്ന്‌ പുനർനാമകരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്‌. Read on deshabhimani.com

Related News