മുക്കം ടൗണിൽ ഗതാഗത പരിഷ്കരണം

മുക്കം ടൗണിലെ ഗതാഗത പരിഷ്‌കരണം ബോർഡ് സ്ഥാപിച്ച് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്യുന്നു


മുക്കം മുക്കം ടൗണിൽ ട്രാഫിക് പരിഷ്‌കരണം നിലവിൽ വന്നു. 10 വരെ ട്രയലാണ്. 10നുശേഷം നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മാർഗനിർദേശങ്ങളടങ്ങുന്ന ബോർഡ് സ്ഥാപിച്ച് നഗരസഭ ചെയർമാൻ പി ടി ബാബു ട്രാഫിക് പരിഷ്‌കരണം ഉദ്ഘാടനംചെയ്തു. ബസ്സുകൾ അഭിലാഷ് ജങ്ഷനിലൂടെ ആലിൻചുവട് വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. അരീക്കോട്,  കൊടിയത്തൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പുതിയ ബസ്‌സ്റ്റാൻഡിലും മറ്റ് ബസ്സുകൾ പഴയ സ്റ്റാൻഡിലും പ്രവേശിക്കണം.  പഴയ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ബസ്സുകൾ നിർത്താൻ പാടില്ല. ആലിൻചുവട് മുതൽ വില്ലേജ് ഓഫീസ് റോഡുവരെയും അഭിലാഷ് ജങ്ഷൻ മുതൽ മുക്കം പാലം വരെയുള്ള റോഡിലും ഇടത് വലത് മാറി ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾക്ക്‌ പാർക്ക് ചെയ്യാം.  പി സി റോഡിലും  ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാം. വില്ലേജ് ഓഫീസ് റോഡിൽനിന്ന്‌ മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ അനുവദിക്കില്ല. Read on deshabhimani.com

Related News