ജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് കലാശപ്പോര്

എച്ച്‌എസ് വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ സംസ്ഥാനതലത്തിലേക്ക്‌ യോഗ്യത നേടിയ 
ധൻവി ദിനേശ് (തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം എച്ച്‌എസ്എസ്)


 വടകര വടക്കൻപാട്ടിന്റെയും കളരിപ്പയറ്റിന്റെയും നാടിന്‌ കലയുടെ പകലിരവുകൾ സമ്മാനിച്ച ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ വ്യാഴാഴ്‌ച കൊടിയിറക്കം. കോവിഡെടുത്ത രണ്ട്‌ വർഷത്തിനുശേഷം വിരുന്നെത്തിയ ഉത്സവം വിദ്യാർഥികൾ പുതുമകളാൽ സമ്പന്നമാക്കിയപ്പോൾ കലാകിരീടത്തിന്റെ കലാശപ്പോര്‌ മുറുകി. 667 പോയിന്റുമായി സിറ്റി ഉപജില്ലയാണ്‌ മുന്നിൽ. 617 പോയിന്റുമായി കൊയിലാണ്ടി പിറകിലുണ്ട്‌. സ്‌കൂളുകളിൽ പോരാട്ടം ഇഞ്ചോടിഞ്ച്‌. 237 പോയിന്റുമായി സിൽവർഹിൽസ്‌ എച്ച്‌എസ്‌എസാണ് മുന്നിൽ. മേമുണ്ട എച്ച്‌എസ്‌എസ്‌ തൊട്ടുപിന്നിലുണ്ട്‌–- 231 പോയിന്റ്.  വ്യാഴം 51 ഇനങ്ങളിൽ മത്സരം നടക്കും. അറബിക്‌ കലോത്സവത്തിൽ രണ്ട്‌ ഇനങ്ങൾ പൂർത്തിയാകാനുണ്ട്‌. സംസ്‌കൃതോത്സവങ്ങൾ സമാപിച്ചു.     Read on deshabhimani.com

Related News