സിഐടിയു സംസ്ഥാന സമ്മേളനം പതാകദിനം ഇന്ന്‌



കോഴിക്കോട്‌  തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക്‌ ഊർജം പകർന്ന സംഘശക്തിയായ സിഐടിയുവിന്റെ  15ാം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം വ്യാഴാഴ്‌ച ആചരിക്കും. തൊഴിലിടങ്ങളിലും തൊഴിലാളികളുടെ വീടുകളിലും പ്രധാന കവലകളിലും പതാക ഉയർത്തും. രണ്ടുലക്ഷം കേന്ദ്രങ്ങളിലാണ്‌ പതാക ഉയരുക.  ഇഎംഎസ്‌ സ്‌റ്റേഡിയം കോമ്പൗണ്ടിലെ സ്വാഗതസംഘം ഓഫീസിൽ രാവിലെ 10ന്‌ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും.  17,18, 19 തീയതികളിലാണ്‌ സമ്മേളനം. 19ന്‌ വൈകിട്ട്‌ കോഴിക്കോട്‌ ബീച്ചിൽ രണ്ടരലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന മഹാറാലി നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 27 വർഷങ്ങൾക്കുശേഷം  നഗരം ആതിഥ്യമരുളുന്ന സിഐടിയു സംസ്ഥാന സമ്മേളനം വൻ വിജയമാക്കി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ്‌ സംഘാടകർ.  സമ്മേളനത്തോടനുബന്ധിച്ച്‌ സെമിനാറുകൾ നടന്നുവരികയാണ്‌.  കലാപരിപാടികൾ, പുസ്‌തകോത്സവം തുടങ്ങിയ പരിപാടികളുമൊരുക്കും.   Read on deshabhimani.com

Related News