ദേശീയ ഗെയിംസ് : 
സോഫ്റ്റ്‌ ടെന്നീസ് ടീമിനെ ആര്യ നയിക്കും



കോഴിക്കോട്‌ ഗുജറാത്തിൽ നടക്കുന്ന 36ാം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീം തിങ്കളാഴ്‌ച  യാത്ര തിരിക്കും. വനിതാ ടീമും  മിക്സഡ് ഡബിൾസ് ടീമുമാണ് ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.  ഏഴ്‌ മുതൽ 11 വരെയാണ്‌  മത്സരം. തികഞ്ഞ മെഡൽ പ്രതീക്ഷയോടെയാണ് 10 അംഗ സംഘം യാത്ര തിരിക്കുന്നത്‌.  സോഫ്റ്റ്‌ ടെന്നീസ് ഏഷ്യൻ ഗെയിംസ് മത്സര ഇനമാണെങ്കിലും ദേശീയ ഗെയിംസിൽ ആദ്യമായാണ് ഉൾപ്പെടുത്തിയത്.   ടീമിനെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ എം കോം വിദ്യാർഥിയായ സി  ജി ആര്യ നയിക്കും. ജെ ചൈതന്യ (വൈസ് ക്യാപ്റ്റൻ ), ബി  സഞ്ജു, ആർ  അക്ഷര, ദിയ പോളി, ആർ  വിനിമയ എന്നിവർ വനിതാ ടീം അംഗങ്ങളും ടി  സി ഷാമിൽ മിക്സഡ് ഡബിൾസ് ടീം അംഗവുമാണ്. Read on deshabhimani.com

Related News