മലയോരത്ത്‌ കനത്ത മഴ

കുറ്റ്യാടി ചെറുപുഴ നിറഞ്ഞുകവിഞ്ഞപ്പോൾ


കുറ്റ്യാടി മലയോരമേഖലയിൽ ശക്തമായ കാറ്റും മഴയും. വ്യാഴാഴ്‌ച വനാന്തർഭാഗങ്ങളിലെ കനത്തമഴയിൽ കുറ്റ്യാടിപ്പുഴയും കൈവഴികൾ എന്നിവ നിറഞ്ഞുകവിഞ്ഞു. തൊട്ടിൽപ്പാലം, കടന്തറപ്പുഴ, ചെറുപുഴ എന്നിവയാണ്‌ നിറഞ്ഞത്‌. കുറ്റ്യാടി പക്രംതളം ചുരം റോഡിലെ മുടിപ്പിൻ വളവുകൾ ഭീഷണിയിലാണ്‌. മരങ്ങൾ പൊട്ടിവീണത്‌ വൈദ്യുതി തടസ്സത്തിന് കാരണമായി.  ചുരം റോഡിലെ അഴുക്കുചാലുകൾ ശുചീകരിക്കാത്തതുകൊണ്ട് മണ്ണും കല്ലും വന്ന് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതും അരികുകളിൽ കാടുമൂടിയതുമാണ് കാരണം. പൊതുമരാമത്ത് ചുരം റോഡ് വടകര ഡിവിഷനുകീഴിലാണ് കുറ്റ്യാടിച്ചുരം. ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്ന് ജനങ്ങൾ പറയുന്നു. കഴിഞ്ഞദിവസം ചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ സന്ദർശനം നടത്തിയ അധികൃതർ അഴുക്കുചാലിലെ മണ്ണും കല്ലും മാറ്റി കാട്‌ വെട്ടിതെളിക്കുമെന്ന് പറഞ്ഞിരുന്നു. Read on deshabhimani.com

Related News