സമ്പൂർണ ശുചിത്വ നാദാപുരം: പൂർണ പിന്തുണ പ്രഖ്യാപിച്ച്‌ കെട്ടിട ഉടമകൾ



നാദാപുരം സമ്പൂർണ ശുചിത്വം കൈവരിക്കുന്നതിനായി നാദാപുരം പഞ്ചായത്തിലെ  കെട്ടിട ഉടമകളുടെ യോഗം ചേർന്നു. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ ശുചിത്വം ഉറപ്പാക്കാനും അജൈവ മാലിന്യം നിർബന്ധമായും ഹരിതകർമസേനയ്ക്ക്  കൈമാറാനും ജൈവമാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ കെട്ടിട ഉടമകൾ ഒരുക്കാനും  യോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് കെട്ടിട ഉടമകൾ പൂർണപിന്തുണ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ താമസസ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും.  രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതിനായി  പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.     യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷനായി.  സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം സി സുബൈർ, കെട്ടിട ഉടമകളുടെ സംഘടനാ  പ്രതിനിധികളായ കരയത്ത് ഹമീദ് ഹാജി, സി കെ ഉസ്മാൻ ഹാജി, കെ പി അബ്ദുൽ റസാഖ്, തായമ്പത്ത് കുഞ്ഞാലി, പി വി അബ്ദുല്ല ഹാജി, സി കെ അനന്തൻ, ടി കെ റഫീഖ്, തായമ്പത്ത് പോക്കുഹാജി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News