എഡബ്ല്യുഎച്ചില്‍ പ്രവേശനം



കോഴിക്കോട് എഡബ്ല്യുഎച്ചിന് കീഴിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻജിനിയറിങ്, പോളിടെക്നിക്, ഫിസിയോ തെറാപ്പി, ഓഡിയോളജി, എംഎസ്ഡബ്ല്യു, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, ജനറ്റിക്സ് ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം തുടങ്ങി.  ഡിഎൽഎഡ്, ജനറൽ ബിഎഡ്, സ്‌പെഷ്യൽ ബിഎഡ്, സ്‌പെഷ്യൽ അധ്യാപക ഡിപ്ലോമ എന്നീ അധ്യാപക പരിശീലന കോഴ്സുകളിലും  രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശന നടപടി  സർക്കാർ,  സർവകലാശാലാ വിജ്ഞാപനങ്ങൾക്ക് വിധേയമാണ്‌. രജിസ്ട്രേഷന്‌ അതതിടത്തെ  സ്ഥാപനങ്ങളുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8078830442, 0495 2720434. Read on deshabhimani.com

Related News