അതിജീവന പഠനം



 കോഴിക്കോട്  ഹോപ്പിന്റെ സഹായത്തോടെ, അർബുദത്തെ അതിജീവിച്ച് തുടർ പഠനത്തിന് തയ്യാറായ കുട്ടികളും ഇന്ന് സ്കൂളിലേക്ക്. വെള്ളിപറമ്പ് ഹോപ്പ് ഹോമിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്  "ബാഗ് ഓഫ് ജോയ്’  കലക്ടർ എ ഗീത  കുട്ടികൾക്ക് കൈമാറി. അർബുദത്തെ അതിജീവിച്ച  കുട്ടികളുടെയും കുടുംബങ്ങളുടെയും സംഗമം "ടുഗെതർ വിത്ത്‌ ഹോപ്പ്  2023’  പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സയിലിരിക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം  നേടിയ കുട്ടികളെ ആദരിച്ചു.  രക്ഷിതാക്കൾക്കുള്ള പേരെന്റിങ് ക്ലാസിന്‌ ലൈഫ് കോച്ച് പരിശീലകരായ അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്  എന്നിവർ നേതൃത്വം നൽകി. അർബുദത്തെ അതിജീവിച്ച കുട്ടികളുടെ  കലാപരിപാടികളും നടന്നു.  ഹോപ്പ് ഡയറക്ടർ റിയാസ് കിൽട്ടൻ, ചെയർമാൻ കെ കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ. കേശവൻ, ഡോ. ഷിന്റോ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News