കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികൾ ചുമതലയേറ്റു

സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റ കലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ഭാരവാഹികൾ വൈസ് ചാൻസിലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർക്കൊപ്പം


തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ ഡോ. സി കെ ജിഷ അധ്യക്ഷയായി. രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്‌വിൻ സാംരാജ്, സിൻഡിക്കറ്റ്‌ അംഗങ്ങളായ അഡ്വ. ടോം കെ തോമസ്, ഡോ. എം മനോഹരൻ, സെനറ്റ് അംഗം വിനോദ് എൻ  നീക്കാമ്പുറത്ത്, അനധ്യാപക പ്രതിനിധി വി എസ് നിഖിൽ,  യൂണിയൻ ചെയർപേഴ്‌സൺ ടി സ്‌നേഹ, മലപ്പുറം ജില്ലാ പ്രതിനിധി എം പി സിഫ്‌വ, യൂണിയൻ സെക്രട്ടറി ടി എ മുഹമ്മദ് അഷ്‌റഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News